തിരുവനന്തപുരം ഹാപ്പിലാന്‍റ് അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് തകർന്നു വീണു; 5 പേർക്ക് പരുക്ക്

നാ​ഗർകോവിൽ സ്വദേശികളായിരുന്നു റൈഡ‍ിൽ ഉണ്ടായിരുന്നു
Amusement park accident caused by welding failure

തിരുവനന്തപുരം ഹാപ്പിലാന്‍റ് അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് തകർന്നു വീണു; 5 പേർക്ക് പരുക്ക്

Updated on

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാന്‍റ് അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് തകർന്നു വീണ് 5 പേർക്ക് പരുക്ക്. പാർക്കിന്‍റെ ജയന്‍റ് വീൽ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പരുക്കേറ്റവരിൽ 2 പേർ കുട്ടികളാണ്.

അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാ​ഗർകോവിൽ സ്വദേശികളായിരുന്നു റൈഡ‍ിൽ ഉണ്ടായിരുന്നു. അവധിക്കാലം ആയതിനാൽ പാർക്കിൽ തിരക്കുണ്ടായിരുന്നു.

റൈഡിൽ 30ലധികം ആളുകൾ ഉണ്ടായിരുന്നു. പാർക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തിയത്.

logo
Metro Vaartha
www.metrovaartha.com