തിരുവനന്തപുരം ഹാപ്പിലാൻഡ് അമ്യൂസ്മെന്‍റ് പാര്‍ക്ക് അപകടം; ചെയര്‍മാന്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരേ കേസ്

പാർക്കിന്‍റെ ചെയർ‌മാൻ, സൂപ്പർവൈസർ, ഓപ്പറേറ്റർ, ഇലക്‌ട്രീഷ‍്യൻ എന്നിങ്ങനെ നാലുപേർക്കെതിരേയാണ് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിരിക്കുന്നത്
Amusement park accident thiruvananthapuram updates

തിരുവനന്തപുരം ഹാപ്പിലാന്‍റ് അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് തകർന്നു വീണു; 5 പേർക്ക് പരുക്ക്

Updated on

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് തകർന്നു വീണ് 5 പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാർക്കിന്‍റെ ചെയർ‌മാൻ, സൂപ്പർവൈസർ, ഓപ്പറേറ്റർ, ഇലക്‌ട്രീഷ‍്യൻ എന്നിങ്ങനെ നാലുപേർക്കെതിരേയാണ് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വങ് ചെയർ‌ സുരക്ഷാ സംവിധാനമില്ലാതെ പ്രവർത്തിച്ചെന്ന് എഫ്ഐആറിൽ‌ പറയുന്നു.

ബോധപൂർവം മനുഷ‍്യജീവന് ഹാനിയുണ്ടാക്കാനിടയാക്കിയെന്ന വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. പാർക്കിന്‍റെ ജയന്‍റ് വീൽ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാ​ഗർകോവിൽ സ്വദേശികളായിരുന്നു റൈഡ‍ിൽ ഉണ്ടായിരുന്നത്. റൈഡിൽ 30ലധികം ആളുകൾ ഉണ്ടായിരുന്നു. പാർക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്.

logo
Metro Vaartha
www.metrovaartha.com