കോഴിക്കോട്: മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന 11 വയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളെജ് ആശുപത്രിയിലെ വെന്‍റിലേറ്ററിൽ ചികിത്സയിലാണ് കുട്ടി.