ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ വീടിനു മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

ബൈക്കിൽ എത്തിയ നാലു പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.
An explosive device exploded in front of BJP leader Shobha Surendran's house.
Shobha SurendranFile
Updated on

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍റെ വീടിനു മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്‍റെ വീടിനു മുന്നിലാണ് വെളളിയാഴ്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.

ബൈക്കിൽ എത്തിയ നാല് പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സ്ഫോടനം.

വീടിനു മുന്നിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ പറഞ്ഞു. ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് സർദേശം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com