ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളി പുറത്തേക്ക് ചാടി

ബസിന്‍റെ മുൻ വശത്തെ ചില്ല് തല കൊണ്ട് ഇടിച്ച് പൊളിച്ചാണ് ഇയാൾ പുറത്തേക്ക് ചാടിയത്.
An interstate worker broke the window of a moving bus and jumped out

ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളി പുറത്തേക്ക് ചാടി

file image
Updated on

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷൻ ആണ് ചാടിയത്.

ബസിന്‍റെ മുൻ വശത്തെ ചില്ല് തല കൊണ്ട് ഇടിച്ച് പൊളിച്ചാണ് ഇയാൾ പുറത്തേക്ക് ചാടിയത്. മാനന്തവാടി ദ്വാരകയിൽ വച്ചാണ് ഇയാൾ പുറത്തേക്ക് ചാടിയത്.

തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച ശേഷം ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് നിന്ന് കയറിയ ഇയാൾ ചുണ്ടേൽ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് ബസ് ജീവനക്കാർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com