മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം

ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്
An unidentified body was found wrapped in a mat in Moolamattam
മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിfile
Updated on

ഇടുക്കി: മൂലമറ്റത്ത് തേക്കിൻ കൂപ്പിൽ പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്‍റെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.

കോട്ടയം മേലുകാവിൽ നിന്ന് കാണാതായ ആളുടെ മൃതദേഹമാണോ ഇതെന്ന് സംശയമുണ്ട്. കൊലപാതകമെന്നാണ് പൊലീസിന്‍റെ നിഗമനം.

ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ആളെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂയെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കായി ഫൊറൻസിക് സംഘം മൂലമറ്റത്ത് എത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com