''ജാമ‍്യം ലഭിച്ചത് ആശ്വാസം''; കന‍്യാസ്ത്രീകൾക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത്

ഒൻപത് ദിവസങ്ങൾ നീണ്ട ജയിൽവാസത്തിനു ശേഷമാണ് കന‍്യാസ്ത്രീകൾക്ക് ജാമ‍്യം ലഭിച്ചത്
Andrews Thazhath responded in malayali nuns bail

മാർ ആൻഡ്രൂസ് താഴത്ത്

Updated on

തൃശൂർ: നിർബന്ധിത മതപരിവർത്തനവും മനുഷ‍്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ മലയാളി കന‍്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസ് റദ്ദാക്കണമെന്ന് തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.

ജാമ‍്യം ലഭിച്ചത് ആശ്വാസമാണെന്നും എന്നാൽ അവർക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്നും ക്രൈസ്തവരായ യുവതികളെ ആശുപത്രിയിലെ ജോലിയ്ക്ക് വേണ്ടി കൊണ്ടുപോയ കന‍്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒൻപത് ദിവസങ്ങൾ നീണ്ട ജയിൽവാസത്തിനു ശേഷമാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ പ്രീതി മേരി എന്നിവർക്ക് നിശ്ചിത ഉപാധികളോടെ ജാമ‍്യം ലഭിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com