അങ്കമാലിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; പ്രതി പിടിയിൽ|Video

വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിയവെയാണ് യുവ ഡോക്റ്റർ സിറിയക്ക് ജോർജ് പിടിയിലായത്
angamaly car accident death accused doctor arrested

ജാസ്‌ലിയ | 

Updated on

അങ്കമാലി: കോളെജ് വിദ്യാർഥി ജാസ്‌ലിയയുടെ മരണത്തിൽ പ്രതിയായ ‍യുവ ഡോക്റ്റർ സിറിയക്ക് ജോർജ് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിയവെയാണ് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വാഗമൺ പൊലീസ് പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും.

പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് ജോർജ് മാത്യുവിനെ വെള്ളിയാഴ്ച രാവിലെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടന്ന് ഏഴുദിവസം പിന്നിടുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.

19 വയസുകാരിയായ ബിരുദ വിദ്യാർഥി ജാസ്‌ലിയ ജോൺസൺ പാർട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തിൽപെടുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാർ ജാസ്‌ലിയയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മരണമടഞ്ഞ ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com