അങ്കമാലി എംഎൽഎ റോജി എം. ജോൺ വിവാഹിതനാകുന്നു; വധു ലിപ്സി

കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗം കൂടിയാണ് 41 കാരനായ റോജി എം. ജോൺ.
Angamaly MLA roji M john get mar

റോജി എം. ജോൺ പ്രതിശ്രുത വധു ലിപ്സിക്കൊപ്പം

Updated on

കൊച്ചി: അങ്കമാലി എംഎൽഎ റോജി എം. ജോൺ വിവാഹിതനാകുന്നു. അങ്കമാലി മാണിക്യമംഗലം കോലഞ്ചേരി സ്വദേശിയും ഇന്‍റീരിയർ ഡിസൈനറുമായ ലിപ്സിയാണ് വധു. മാണിക്യമംഗലം പള്ളിയിൽ വച്ച് തിങ്കളാഴ്ചയാണ് മനസമ്മതം. ഒക്റ്റോബർ 29ന് അങ്കമാലി ബസലിക്ക‍യിൽ വച്ച് ലളിതമായാണ് വിവാഹം നടത്തുക. കുറുമശേരിയിൽ താമസിക്കുന്ന റോജി എം. ജോണും ലിപ്സിയുമായുള്ള വിവാഹം ഒരു വർഷം മുൻപേ നിശ്ചയിച്ചതാണ് വിവാഹം.

കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ഫെയ്സ്ബുക്കിലൂടെ ഇരുവർക്കും വിവാഹാശംസകൾ നേർന്നിട്ടുണ്ട്. കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗം കൂടിയാണ് 41 കാരനായ റോജി എം. ജോൺ.

2016ലെ തെരഞ്ഞെടുപ്പിൽ ജെഡിഎസിന്‍റെ ജോണി മൂഞ്ഞേലിയെ തോൽപ്പിച്ചാണ് റോജി അങ്കമാലിയിൽ നിന്ന് നിയമസഭയിലെത്തിയത്. 2021ൽ വീണ്ടും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com