അങ്കമാലി എംഎൽഎ റോജി എം. ജോൺ വിവാഹിതനായി

''വിവാഹ ആഘോഷങ്ങളുടെ ചെലവ് ചുരുക്കി, പ്രസ്തുത തുക ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമിച്ച് നല്‍കും''
angamaly mla roji m john got married

റോജി എം. ജോൺ, ലിപ്സി

Updated on

അങ്കമാലി: കോൺഗ്രസിലെ യുവ നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം. ജോൺ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശി ലിപ്സിയാണ് വധു. അങ്കമാലി ബസിലിക്ക പള്ളിയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു വിവാഹ ചടങ്ങുകൾ. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.

വിവാഹ ആഘോഷങ്ങളുടെ ചെലവ് ചുരുക്കി, പ്രസ്തുത തുക ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമിച്ച് നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.

കാലടി മാണിക്യമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് ലിസി ദമ്പതികളിലെ മകളാണ് വധുവായ ലിപ്സി. കഴിഞ്ഞദിവസം മാണിക്യമംഗലം പള്ളിയിൽ വച്ചായിരുന്നു മനസമ്മതം. ഇന്‍റീരിയർ ഡിസൈനറാണ് ലിപ്സി.

അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി. ജോണിന്‍റെയും എൽസമ്മയുടെയും മകനാണ് റോജി എം. ജോൺ. എംഎ, എംഫിൽ ബിരുദധാരിയായ റോജി 2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗമാണ്. കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, എൻഎസ്‌യുഐ ദേശീയ പ്രസിഡന്‍റായിരുന്നു. നിലവിൽ എഐസിസി സെക്രട്ടറി കൂടിയാണ് റോജി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com