ജാസ്‌ലിയയുടെ മരണം; പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

പ്രതിയായ കോട്ടയം സ്വദേശി സിറിയക് കുടുംബ സമേതം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്
angamaly student jasliya death case updates

ജാസ്‌ലിയ

Updated on

അങ്കമാലി: വാഹനാപകടത്തിൽ എടവനക്കാട് സ്വദേശി ജാസ്‌ലിയ (19) മരണപ്പെട്ട സംഭവത്തിൽ‌ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. പ്രതിയായ കോട്ടയം സ്വദേശി സിറിയക് കുടുംബ സമേതം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

പ്രതിക്കെതിരേ ജാമ‍്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അങ്കമാലി ടെൽക് ജംഗ്ഷനിൽ വച്ച് കഴിഞ്ഞ മാസം 28നായിരുന്നു അപകടമുണ്ടായത്.

അപകടത്തിനു ശേഷം തുറവൂരിൽ വാഹനം ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു. മഹീന്ദ്ര എസ്‌യുവി കാറാണ് ഇയാൾ ഓടിച്ചിരുന്നത്. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടാത്തതിൽ ജാസ്‌ലിയയുടെ സഹപാഠികളായ വിദ‍്യാർഥിനികൾ അങ്കമാലി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com