
കൊച്ചി: തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം കണ്ടനാട് ജൂനിയർ ബേസിക് സ്കൂളിന്‍റെ അങ്കണവാടി കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കുട്ടികൾ എത്തുന്നതിന് മുൻപായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
അങ്കണവാടിയിൽ 5 കുട്ടികളാണ് പഠിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് കുട്ടികൾ വരാറുള്ളത്. അങ്കണവാടിയിലെ ആയ മാത്രമാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ആയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. 100 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്.