ലൈ​ഫ് മി​ഷ​ന്‍: തെ​ളി​വ് ന​ൽ​കി; മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് അ​നി​ല്‍ അ​ക്ക​ര

അ​ഴി​മ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ള്‍ പ​രാ​തി​ക്കൊ​പ്പം സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്
ലൈ​ഫ് മി​ഷ​ന്‍: തെ​ളി​വ് ന​ൽ​കി;  മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് അ​നി​ല്‍ അ​ക്ക​ര

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ ഫ്‌​ളാ​റ്റ് അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ എം​എ​ൽ​എ അ​നി​ല്‍ അ​ക്ക​ര സി​ബി​ഐ​ക്ക് പ​രാ​തി ന​ല്‍കി. അ​ഴി​മ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ള്‍ പ​രാ​തി​ക്കൊ​പ്പം സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് ന​ല്‍കി​യ ക​ത്ത്, അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ​യ്ക്ക് 2019 ജൂ​ലൈ11​ന് ന​ല്‍കി​യ ക​ത്ത്, ഇ.​ഡി കൊ​ച്ചി യൂ​ണി​റ്റ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യി​ല്‍ ന​ല്‍കി​യ ശി​വ​ശ​ങ്ക​റി​ന്‍റെ റി​മാ​ന്‍ഡ് റി​പ്പോ​ര്‍ട്ട്, ശി​വ​ശ​ങ്ക​റി​ന്‍റെ കേ​സി​ലെ ജാ​മ്യ ഹ​ര്‍ജി​യി​ലെ വി​ധി ന്യാ​യം എ​ന്നി​വ​യാ​ണ് കൈ​മാ​റി​യ​ത്.

2019 ജൂ​ലൈ 11ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ യു​എ​ഇ റെ​ഡ്ക്ര​സ​ന്‍റ് അ​ഥോ​റി​റ്റി ഡോ. ​മു​ഹ​മ്മ​ദ് അ​തീ​ഖ് അ​ല്‍ഫ​ലാ​ഹി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ റെ​ഡ് ക്ര​സ​ന്‍റും ലൈ​ഫ് മി​ഷ​നും ഒ​പ്പു​വ​ച്ച ധാ​ര​ണാ​പ​ത്രം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഈ ​ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ മ​റ​പി​ടി​ച്ചാ​ണ് കേ​സി​ലെ മു​ഴു​വ​ന്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും അ​ഴി​മ​തി​യും ന​ട​ന്ന​തെ​ന്ന് അ​നി​ല്‍ അ​ക്ക​ര പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണാ​ധി​കാ​രി​യാ​യ റെ​ഡ് ക്ര​സ​ന്‍റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ല്‍ കെ​ട്ടി​ടം പ​ണി​യു​ന്ന​ത് രാ​ജ്യ​വി​രു​ദ്ധ​വും എ​ഫ്സി​ആ​ര്‍എ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്. മു​ഖ്യ​മ​ന്ത്രി ഉ​ള്‍പ്പെ​ടെ പ്ര​തി​ക​ളു​ടെ അ​ഴി​മ​തി​പ്പ​ണ​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം 4.5 കോ​ടി രൂ​പ ഡോ​ള​റാ​ക്കി യു​എ​ഇ കോ​ണ്‍സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഖാ​ലി​ദ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നി​ര​സി​ച്ച വി​ദേ​ശ ധ​ന​സ​ഹാ​യം മ​റ്റൊ​രു രൂ​പ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ​ത് പ്ര​തി​ക​ള്‍ക്ക് ഈ ​വി​ഷ​യ​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക താ​ത്പ​ര്യ​ത്താ​ലാ​ണെ​ന്നും രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​നി​ല്‍ അ​ക്ക​ര ആ​വ​ശ്യ​പ്പെ​ട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com