ബിജുവിനെതിരേ തെളിവ് പുറത്തു വിട്ട് അനിൽ അക്കര

ബാ​ങ്ക് ത​ട്ടി​പ്പി​ന്‍റെ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നാ​യി ബി​ജു​വി​നെ​യും തൃ​ശൂ​ർ ജി​ല്ലാ​സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​കെ. ഷാ​ജ​നെ​യും നി​യോ​ഗി​ച്ച രേ​ഖ അ​നി​ൽ അ​ക്ക​ര പു​റ​ത്തു​വി​ട്ടു.
അനിൽ അക്കര പുറത്തു വിട്ട രേഖ.
അനിൽ അക്കര പുറത്തു വിട്ട രേഖ.

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും മു​ൻ എം​പി​യു​മാ​യ പി.​കെ. ബി​ജു​വി​ന്‍റെ പ്ര​സ്താ​വ​ന നു​ണ​യെ​ന്ന് മു​ൻ എം​എ​ൽ​എ അ​നി​ൽ അ​ക്ക​ര. ബാ​ങ്ക് ത​ട്ടി​പ്പി​ന്‍റെ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നാ​യി ബി​ജു​വി​നെ​യും തൃ​ശൂ​ർ ജി​ല്ലാ​സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​കെ. ഷാ​ജ​നെ​യും നി​യോ​ഗി​ച്ച രേ​ഖ അ​നി​ൽ അ​ക്ക​ര പു​റ​ത്തു​വി​ട്ടു.

സി​പി​എ​മ്മാ​ണ് ബി​ജു​വി​നെ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നാ​യി നി​യ​മി​ച്ച​തെ​ന്നാ​ണ് ഫെ​യ്സ്ബു​ക്കി​ലൂ​ടെ അ​നി​ൽ പു​റ​ത്തു​വി​ട്ട രേ​ഖ​യി​ലു​ള്ള​ത്. അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ അം​ഗ​മാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു പി.​കെ. ബി​ജു​വി​ന്‍റെ പ്ര​തി​ക​ര​ണം. ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് പി.​കെ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ കേ​സി​ലെ ഒ​ന്നാം പ്ര​തി പി.​സ​തീ​ഷ് കു​മാ​റി​നെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശ​മി​ല്ലാ​ത്ത​തു ത​ട്ടി​പ്പു കേ​സി​ലെ സി​പി​എം ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്ന് അ​നി​ൽ അ​ക്ക​ര ആ​രോ​പി​ച്ചി​രു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com