

തിരുവനന്തപുരം: തട്ടം പരാമർശം വിവാദമാവുകയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരാമർശത്തെ തള്ളുകയും ചെയ്തതോടെ പ്രതികരണവുമായി കെ. അനിൽ കുമാർ രംഗത്ത്. പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുമെന്ന് അദ്ദേഹം ഫെയ്സ് ബുക്കിലൂടെ പറഞ്ഞു.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.....
പാർട്ടി നിലപാടു ഉയർത്തിപ്പിടിക്കും:
എസ്സൻസ് സമ്മേളനത്തിൽ അവർ ഉന്നയിച്ച ഒരുവിഷയത്തോട് ഞാൻ നടത്തിയ മറുപടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദൻ മാസ്റ്റർ നൽകിയ വിശദീകരണം എന്‍റെ നിലപാടാണ്.
കേവല യുക്തിവാദത്തിനെതിരെയും ഫാസിസ്റ്റ് - തീവ്രവാദ രാഷ്ട്രീയങ്ങൾക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തിൽ ഒരു മിക്കാൻ പാർട്ടി നൽകിയ വിശദീകരണം വളരെ സഹായിക്കും' പാർടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റു് കാരനെന്ന നിലയിൽ ഞാൻ ഏറ്റെടുക്കുന്നു.