സർഫാസി വിരുദ്ധ സമരം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരും ബെന്നി ബഹനാൻ എം.പി

സർഫാസി നിയമം ദളിത് ആദിവാസി ദരിദ്ര വിഭാഗങ്ങൾ അടങ്ങിയസമൂഹത്തോടുള്ള ഉദ്യോഗസ്ഥ അധികാര വർഗ്ഗത്തിൻറെ കടന്നുകയറ്റമാണെന്ന് സമര നേതാക്കൾ പറഞ്ഞു
സർഫാസി വിരുദ്ധ സമരം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരും ബെന്നി ബഹനാൻ എം.പി

തൃക്കാക്കര: അനിശ്ചിതകാലമായി കളക്ടറേറ്റിന് മുമ്പിൽ നടക്കുന്ന സർഫാസി വിരുദ്ധ സമരപ്പന്തൽ ചാലക്കുടി എം പി ബെന്നി ബഹനാൻ സന്ദർശിച്ചു. സമര നേതാക്കളുമായി സംസാരിച്ച അദ്ദ്ദേഹം കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽ സമരം വിവരം എത്തിക്കുമെന്നും കോൺഗ്രസ് പാർട്ടിയുടെ മുഴുവൻ പിന്തുണയും സമരത്തിന് ഉണ്ടാകുമെന്നും ഉറപ്പുനൽകി

സർഫാസി നിയമം ദളിത് ആദിവാസി ദരിദ്ര വിഭാഗങ്ങൾ അടങ്ങിയസമൂഹത്തോടുള്ള ഉദ്യോഗസ്ഥ അധികാര വർഗ്ഗത്തിൻറെ കടന്നുകയറ്റമാണെന്ന് സമര നേതാക്കൾ പറഞ്ഞു. വിജയൻ പി കെ, വി സി ജെന്നി, എൻ സുബ്രഹ്മണ്യൻ കണ്ണൂർ.

യുഡിഎഫ് കൺവീനർ ഡൊമിനിക് പ്രസന്റേഷൻ, , ബ്ലോക്ക് കോൺഗ്രസ്സ്പ്രസിഡണ്ട് നൗഷാദ് പല്ലച്ചി, മണ്ഡലം പ്രസിഡന്റുമാരായ എം എസ് അനിൽകുമാർ, എം എം ഹാരിസ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആന്റണി ഫെർണാണ്ടസ്, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ കെ സതീശൻ, കൗൺസിലർ എം ഓ വർഗീസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രഞ്ജു ചാലി, ഒ ബി സി കോൺഗ്രസ് ജില്ലാ ചെയർമാൻ ബാബു ആൻറണി തുടങ്ങിയവർ സംബന്ധിച്ചു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com