''നീല വെള്ളത്തിൽ വീണ കുറുക്കൻ മഴയത്ത് നിൽക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്‍റെ പാർട്ടിക്ക്''; പരിഹസിച്ച് ആനി രാജ

''ഇത്രയും അഴിമതി നടത്തിയ ഒരു സർക്കാർ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടേ ഇല്ല''
K Surendran | Annie Raja
K Surendran | Annie Raja

വയനാട്: നീല വെള്ളത്തിൽ വീണ കുറുക്കൻ മഴയത്ത് നിൽക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്‍റെ പാർട്ടിക്കെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. വോട്ട് ചോദിക്കുമ്പോൾ മുന്നോട്ടുവയ്ക്കാൻ ബിജെപിക്ക് അജണ്ടയില്ലെന്നും ഇടതുപക്ഷത്തിനെതിരേ ഉന്നയിക്കാൻ സുരേന്ദ്രന് ആരോപണങ്ങളില്ലാത്ത അവസ്ഥയാണെന്നും ആനി രാജ പരിഹസിച്ചു. സുരേന്ദ്രന്‍റെ പാർട്ടിയുടെ രാഷ്ട്രീയമെന്താണെന്ന് വ്യക്തമാക്കണം. ഇത്രയും അഴിമതി നടത്തിയ ഒരു സർക്കാർ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടേ ഇല്ല. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. അവർ തെരഞ്ഞെടുപ്പിൽ ഇതിനെല്ലാം മറുപടി നൽകുമെന്നും ആനി രാജ പറഞ്ഞു.

കെ. സുരേന്ദ്രൻ കൂടി മത്സര രംഗത്തേക്ക് എത്തിയതോടെ വയനാട്ട് താരമണ്ഡലമായി മാറി. കടുത്ത മത്സരമാവും വയനാട്ടിൽ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച മണ്ഡലത്തിൽ രാഹുലിനെതിരേ കടുത്ത മത്സരം കാഴ്ച വയക്കാനാണ് ബിജെപി സുരേന്ദ്രനെ കളത്തിലിറക്കിയിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com