''രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു'', ആനി രാജ

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് പിൻമാറിയത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത നടപടിയാണ്
annie raja says that rahul gandhi cheated the people of wayanad
ആനി രാജfile
Updated on

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് അവർ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് പിൻമാറിയത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത നടപടിയാണ്. രാഷ്ട്രീയമായ അനീതിയാണിത്. വയനാട്ടിൽ വീണ്ടും മത്സരിക്കുമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഭരണഘടന അനുശാസിക്കുന്നതിനാൽ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിൽ തെറ്റില്ല. മുൻകൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലേറ്റ തോൽവി പാര്‍ട്ടി വിലയിരുത്തുന്നതേയുള്ളൂവെന്നും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com