പ്രസംഗിച്ചു തീരുന്നതിനുമുൻപ് അനൗൺസ്‌മെന്‍റ്: വേദിയിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി

കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി
പിണറായി വിജയൻ
പിണറായി വിജയൻ
Updated on

കാസർഗോഡ്: സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്‍റ് നടത്തിയതിൽ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.

കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി.

പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെന്‍റ് തുടങ്ങുകയായിരുന്നു. താൻ സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപ് അനൗൺസ്‌മെന്‍റ് നടത്തിയത് ശരിയായ നടപടിയല്ല എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിനു ശേഷമാണ് മുഖ്യമന്ത്രി സ്റ്റേജിൽ നിന്ന് ഇറങ്ങി പോയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com