ടൈംടേബിൾ പുനർക്രമീകരിച്ചു; ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ നാളെ മുതല്‍

പുനർക്രമീകരിച്ച് ടൈംടേബിൾ പ്രകാരം ഉച്ചയ്ക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ച്ചകളിൽ മാത്രം 2.15 മുതലാവും പരീക്ഷ ആരംഭിക്കുക
ടൈംടേബിൾ പുനർക്രമീകരിച്ചു; ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷകൾ നാളെമുതൽ ആരംഭിക്കും. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ടൈംടേബിളിൽ മാറ്റം വരുത്തിയിരുന്നു.

പുനർക്രമീകരിച്ച് ടൈംടേബിൾ പ്രകാരം ഉച്ചയ്ക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ച്ചകളിൽ മാത്രം 2.15 മുതലാവും പരീക്ഷ ആരംഭിക്കുക. പുതുക്കിയ ടൈംടേബിള്‍ https://education.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

30 വരെയാവും പരീക്ഷകൾ നടക്കുക. അപ്രതീക്ഷിത അവധിയെ തുടര്‍ന്ന് പരീക്ഷകൾ മാറ്റിവെയ്ക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അത് 31 ന് നടത്തും

Trending

No stories found.

Latest News

No stories found.