കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും തീപിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു

പുക നിയന്ത്രണ വിധേയമാക്കി
another fire accident in Kozhikode Medical College emergency department

കോഴിക്കോട് മെഡിക്കൽ കോളെജ്

file image

Updated on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും പുക ഉയരുന്നതായി വിവരം. അത്യാഹിത വിഭാഗത്തിലെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് നാല്, അഞ്ച് നിലകളിലെ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നത് ഈ നിലയിലാണ്. ഇലക്‌ട്രിക്കൽ ഇന്‍സ്പെക്‌റ്ററുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസത്തെ അപകടത്തെത്തുടർന്നുള്ള പരിശോധന നടക്കുകയായിരുന്നു. സെർവർ റൂം വീണ്ടും പ്രവർത്തനം തുടങ്ങിയപ്പോഴാണ് പുക ഉയർന്നത്.

ഫയർഫോഴ്സ് സ്ഥലത്തെത്തി പുക നിയന്ത്രണ വിധേയമാക്കി. ഷോട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അതേ അത്യാഹിത വിഭാഗത്തിലാണ് തിങ്കളാഴ്ച വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്. പൊട്ടിത്തെറിക്കു പിന്നാലെ അത്യാഹിത വിഭാഗത്തിന്‍റെ പുതിയ ബ്ലോക്ക് അടച്ചിട്ട് പഴയ ബ്ലോക്കില്‍ പ്രത്യേക ക്രമീകരണം ഒരുക്കി ചികിത്സ നടത്തിവരുകയായിരുന്നു.

ഞായറാഴ്ച മുതൽ രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റി തുടങ്ങി വീണ്ടും പ്രവർത്തനം ആരംഭിച്ചതിനിടെയാണ് പുക ഉയര്‍ന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com