പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു

അപകടത്തില്‍ മരണം രണ്ടായി.
another girl who was undergoing treatment after falling into the peechi dam reservoir dies
മരിച്ച ആൻ ഗ്രേസ്
Updated on

തൃശൂർ: പീച്ചി ഡാം റിസർവോയർ വീണ വിദ്യാർഥികളിൽ ഒരു പെൺകുട്ടി കൂടി മരിച്ചു. അപകടത്തില്‍ മരണം രണ്ടായി. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ് (16) ആണ് മരിച്ചത്. തൃശൂർ സെന്‍റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ജൂബിലി മിഷൻ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കേയാണ് മരണം.

പട്ടിക്കാട് സ്വദേശിനി അലീന തിങ്കളാഴ്ച പുലർച്ചെ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.

പീച്ചി ഡാം റിസർവോയറിൽ വീണ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് വിദ്യാർഥികൾ അപകട‌ത്തിൽ പെടുന്നത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികൾ. ഡാമിലെ ജലസംഭരണി കാണാൻ ഹിമയുടെ സഹോദരി ഉൾപ്പടെ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്.

പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com