സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി

മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് നിന്നു പാമ്പിനെ കണ്ടെത്തിയിരുന്നു.
Secretariat stops attendance book punching system implemented

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി

Updated on

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി. ഭക്ഷ്യ വകുപ്പിൽ ദർബാർ ഹാളിനു പിൻഭാഗത്തായി ഫയൽ റാക്കുകൾ കൂട്ടിയിട്ട സ്ഥലത്താണ് പാമ്പിനെ കണ്ടത്.

ശനിയാഴ്ച രാവിലെ 10.30 ഓടെ ഓഫിസ് ജീവനക്കാരാണ് പാമ്പിനെ ആദ്യം ശ്രദ്ധിക്കുന്നത്. ഉടനെ പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചു. അരമണിക്കൂറിലധികം നേരത്തെ പരിശ്രമത്തിനൊടിവിൽ പാമ്പിനെ പിടികൂടി. ചേരയായിരുന്നു എന്നാണ് വിവരം.

ഏതാനും മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് നിന്നു പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതിനു ശേഷവും ഈ പ്രദേശം വൃത്തിയാക്കാനുള്ള ശ്രമമുണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com