ചോദ്യപേപ്പറിനു പകരം നൽകിയത് ഉത്തരസൂചിക!! പിഎസ്‌സി പരീക്ഷയിൽ ഗുരുതര പിഴവ്

200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്.
Answer key given instead of question paper Serious mistake in PSC exam

ചോദ്യപേപ്പറിനു പകരം നൽകിയത് ഉത്തരസൂചിക!! പിഎസ്എസി പരീക്ഷയിൽ ഗുരുതര പിഴവ്

Updated on

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ഗുരുതര പിഴവ്. പരീക്ഷയുടെ ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നല്‍കി. ശനിയാഴ്ച നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയ്ക്കാണ് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി 200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദാക്കുകയായിരുന്നു. 6 മാസം കൂടുമ്പോൾ നടത്തേണ്ട പരീക്ഷ എന്നാൽ ഇത്തവണ 2 വർഷം വൈകിയാണ് നടത്തിയത്. പരീക്ഷ ഇനിയും വൈകിയാൽ നിരവധി പേര്‍ക്ക് പ്രെമോഷനുള്ള സാധ്യത നഷ്ടപ്പെടും.

അതേസമയം, ചോദ്യകര്‍ത്താക്കൾ നല്‍കിയ കവര്‍ അതേ പടി പ്രസിലേക്ക് പോയതാണ് പിഴവിന് കാരണമായതെന്നാണ് പിഎസ്‌സി അറിയിക്കുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവറാണ് അച്ചടിക്കാൻ കൊടുത്തത്. ചോദ്യങ്ങൾ മാത്രമാണ് പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കേണ്ടിയിരുന്നതെന്നത്. എന്നാൽ ഇത് അതേപടി പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കുകയാതാണ് പിഴവിനു കാരണമായതെന്നാണ് സംഭവത്തിൽ പിഎസ്‌സി നൽകുന്ന വിശദീകരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com