''പത്മശ്രീ കിട്ടിയ ആളാണ്, പുരുഷന്മാർക്കും അന്തസുണ്ട്''; ലൈംഗികാതിക്രമക്കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും ഹൈക്കോടതി
anticipatory bail granted for Balachandra Menon
ബാലചന്ദ്ര മേനോൻ
Updated on

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നവംബർ 21 വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹ‍ർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.

നടി ആരോപണത്തില്‍ പറയുന്ന സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും, സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസുണ്ടെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിൽ പറയുന്നു.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിച്ചത്. ഷൂട്ടിങ് സെറ്റിൽ വച്ച് അതിക്രമിച്ചു എന്നാണ് നടി പരാതിയിൽ ആരോപിച്ചത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരേ കേസെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com