
പ്രതികളായ രാധ, വിനീത, ദിവ്യ
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ നൽകിയ കേസിലാണ് ജീവനക്കാർ മുൻജാമ്യം തേടിയത്.
വിനീത, ദിവ്യ, രാധ എന്നിവരാണ് കേസിലെ പ്രതികൾ. 2024 മുതൽ ക്യൂആർ കോഡ് മാറ്റി തട്ടിപ്പ് നടത്തിയെന്നും ഇത്തരത്തിൽ ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.