ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും മറയ്ക്കാൻ വരണാധികാരിയുടെ നിർദേശം

എൽഡിഎഫിന്റെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ നടപടി. ഇതിന് ചെലവായ തുക ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും
anto antony
anto antony file

പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോണിക്കെതിരെ തിരഞ്ഞെടുത്ത് പെരുമാറ്റ ചട്ടലംഘനം പരാതിയിൽ നടപടിയുമായി വരണാധികാരി. ആന്റോ ആന്റണിയുടെ പേരും ചിത്രവും ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും മറക്കണം എന്നാണ് നിർദേശം. തെരഞ്ഞെടുപ്പ് സ്കോഡിനാണ് കലക്ടർ നിർദേശം നൽകിയത്. എൽഡിഎഫിന്റെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ നടപടി. ഇതിന് ചെലവായ തുക ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും.

ആന്റോ ആന്റണിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 63 ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ ഇപ്പോള്‍ എംപിയായ ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും മറയ്ക്കണമെന്നാണ് ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നത്. പേര് മറച്ചില്ലെങ്കില്‍ അവിടെ ഇടതു സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പേരു കൂടി എഴുതി വെക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ആവശ്യം ജില്ലാ കലക്ടര്‍ അംഗീകരിച്ചില്ല. അങ്ങനെ അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചത്. പകരം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെയും 20 ഫോര്‍ജി ടവറുകളിലെയും പേരും ചിത്രങ്ങളും മറച്ചുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com