മന്ത്രിസഭാ പുനഃസംഘടന: ആന്‍റണി രാജുവും അഹമ്മദ് ദേവർകോവിലും രാജി വച്ചു

കെ.ബി. ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മന്ത്രിസഭയിലേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആന്‍റണി രാജു,  അഹമ്മദ് ദേവർകോവിൽ
ആന്‍റണി രാജു, അഹമ്മദ് ദേവർകോവിൽ
Updated on

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായി മന്ത്രിമാരായ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും രാജി സമർപ്പിച്ചു. മുഖ്യമന്ത്രിക്ക് ഇരുവരും രാജിക്കത്ത് കൈമാറി. കെ.ബി. ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മന്ത്രിസഭയിലേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇടതു മന്ത്രിസഭ അധികാരമേറ്റപ്പോഴുള്ള ധാരണ പ്രകാരമാണ് മാറ്റം.

രണ്ടര വർഷത്തിനു ശേഷം മാറാനായിരുന്നു ധാരണ. എന്നാൽ നവ കേരള സദസ്സു മൂലം രാജി നീണ്ടു പോകുകയായിരുന്നു. ഇന്നു നടക്കുന്ന ഇടതുമുന്നണിയോഗത്തിൽ പുനഃസംഘടന സംബന്ധിച്ച കൂടുതൽ കാര്യങ്ങളിൽ തീരുമാനമെടുക്കും. ഈ മാസം 29നുള്ളിൽ പുതിയ മന്ത്രിമാർ സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com