ആന്‍റണി രാജുവിന് രാജി അസാധ്യം; അയോഗ്യനായി കഴിഞ്ഞെന്ന് സ്പീക്കർ

തൊണ്ടിമുതൽ‌ കേസിൽ ശനിയാഴ്ചയാണ് കോടതി ആന്‍റണി രാജുവിനെ 3 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്
antony raju disqualified kerala assembly
ആന്‍റണി രാജു

file image

Updated on

തിരുവനന്തപുരം: തൊണ്ടിമുതലിൽ‌ കൃത്രിമം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ആന്‍റണി രാജു എംഎൽഎയെ അയോഗ്യനാക്കിയതായി സ്പീക്കറുടെ ഓഫീസ്. മൂന്നു വർഷം തടവു ശിക്ഷ വിധിച്ചതോടെ ഇതിനോടകം തന്നെ ആന്‍റണി രാജു അയോഗ്യനായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ രാജി സ്വീകരിക്കാൻ കഴിയില്ലെന്നാണ് നിയമസഭ സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നത്.

അയോഗ്യനാക്കിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം നിയമസഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്നതിന് മുൻപായി രാജി വയ്ക്കാൻ ആന്‍റണി ശ്രമം നടത്തിയിരുന്നു. എന്നാൽ, കോടതി വിധി പുറത്തു വന്നപ്പോൾ തന്നെ അദ്ദേഹം അയോഗ്യനായതിനാൽ നിയമപരമായി രാജിക്ക് പ്രസക്തിയില്ലാതായി.

ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ജനപ്രതിനിധിക്ക് സ്വയം ഒഴിയാനുള്ള അവസരം നഷ്ടമാവുകയും അയോഗ്യത നേരിട്ട് ബാധകമാവുകയുമാണ് ചെയ്യുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com