കൺസഷനിൽ ആശങ്ക വേണ്ടെന്ന് മന്ത്രി; ഒഴിവാക്കിയില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സമരമെന്ന് സ്വകാര്യ ബസുടമകൾ

അടുത്ത വർഷം മുതൽ ഓൺലൈനിലൂടെ കൺസഷന്‍ പാസ് നൽകാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൺസഷനിൽ ആശങ്ക വേണ്ടെന്ന് മന്ത്രി; ഒഴിവാക്കിയില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സമരമെന്ന് സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസഷന്‍ പ്രായപരിധി ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു.

വിരമിച്ച ഉദ്യാഗസ്ഥർ വരെ പഠിക്കാനെന്ന് പറഞ്ഞ് സൗജന്യയാത്ര വാങ്ങുകയാണ്. ഇത് തടയാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിദ്യാർത്ഥികൾ കൺസഷനിൽ ആശങ്കപ്പെടേണ്ടതില്ല. അർഹരായിട്ടുള്ള എല്ലാവർക്കും യാത്ര ഇളവുകൾ ലഭ്യമാക്കും. അടുത്ത വർഷം മുതൽ ഓൺലൈനിലൂടെ കൺസഷന്‍ പാസ് നൽകാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന് സ്വകാര്യ ബസ്സുടമകൾ ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സുകളിൽ മാത്രം കൺസഷന്‍ അനുവദിക്കാനാവില്ല. കുട്ടികൾക്ക് കൺസഷന്‍ നൽകുന്നതിൽ സ്വകാര്യ ബസുടമകൾ എതിരല്ല. എന്നാൽ നിരക്ക് വർധിപ്പിക്കുക തന്നെ വേണം. ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com