ബിജെപി ഭാരവാഹി പട്ടികയിൽ പ്രതീഷ് വിശ്വനാഥും; പരാതി നൽകി എ.പി. അബ്ദുള്ളക്കുട്ടി

ആർഎസ്എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥെന്നും ഭാരവാഹിയായി പ്രതീഷിനെ പരിഗണിക്കരുതെന്നും അബ്ദുള്ളക്കുട്ടി ആവശ‍്യമുയർത്തി
A.P. Abdullakutty is against the move to include Pratheesh Vishwanath in the BJP state office bearers list.

പ്രതീഷ് വിശ്വനാഥ്, എ.പി. അബ്ദുള്ളക്കുട്ടി

Updated on

തിരുവനന്തപുരം: അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവും ഭാരവാഹിയുമായിരുന്ന പ്രതീഷ് വിശ്വനാഥിനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരേ പാർട്ടി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടി.

ഇതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും അബ്ദുള്ളക്കുട്ടി ലെഫ്റ്റ് ചെയ്തു. ആർഎസ്എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥെന്നും ഭാരവാഹിയായി പ്രതീഷിനെ പരിഗണിക്കരുതെന്നും അബ്ദുള്ളക്കുട്ടി ആവശ‍്യമുയർത്തി.

സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ നീക്കത്തിനെതിരേ ദേശീയ നേതൃത്വത്തിന് അബ്ദുള്ളക്കുട്ടി പരാതി നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കളുമായി കൂടി ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പ്രതീഷിന്‍റെ കാര‍്യത്തിൽ ആർഎസ്എസിനും എതിർപ്പുകളുള്ളതായാണ് സൂചന. ബിജെപി ദേശീയ നേതൃത്വമായിരിക്കും ഇക്കാര‍്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്. നിലവിൽ ഹിന്ദു സേവാ കേന്ദ്രത്തിന്‍റെ സംസ്ഥാന അധ‍്യക്ഷനായ പ്രതീഷ് വിശ്വനാഥ് തീവ്ര ഹിന്ദുത്വ നിലപാടുകളുടെ പേരിൽ മാധ‍്യമ വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ള ആളാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com