അപർണയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്‍റെ മദ്യപാനവും അവഗണനയുമെന്ന് മൊഴി

അമ്മയെ വീഡിയോ കോൾ വിളിച്ച അപർണ വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞതായും മൊഴിയുണ്ട്
അപർണ നായർ
അപർണ നായർ
Updated on

തിരുവനന്തപുരം: നടി അപർണ നായരുടെ ആത്മഹത്യ ഭർത്താവിന്‍റെ അമിത മദ്യപാനവും അവഗണനയും മൂലമുണ്ടായ മനോവിഷമത്താലാണെന്ന് കുടുംബത്തിന്‍റെ മൊഴി. വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിൽ അപർണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരം അമ്മ ബീന സഹോദരി ഐശ്വര്യയെ വിളിച്ചറിയച്ചതായും പൊലീസിന്‍റെ എഫ്ഐഐആറിൽ വ്യക്തമാക്കുന്നു. ഐശ്വര്യ വിവരമറിച്ച് വീട്ടിലെത്തിയപ്പോൾ അപർണ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നെന്നും ഐശ്വര്യയും ബന്ധുക്കളും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ അപർണയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും മൊഴിയിൽ വ്യക്തമാക്കുന്നു.

അമ്മയെ വീഡിയോ കോൾ വിളിച്ച അപർണ വീട്ടിലെ വിഷമങ്ങൾ പറഞ്ഞതായും മൊഴിയുണ്ട്. ആറുമണിയോടെ അമ്മയെ വിളിച്ച അപർണയെ 7 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭർത്താവാണ് അമ്മയെ വിവരം വിളിച്ച് അറിയിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴൾ ഭർത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായും സഹോദരി മൊഴി നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com