ഗുരുവായൂർ ദേവസ്വം നിയമനം; ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് അധികാരമില്ലെന്ന വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ

കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡാണ് സുപ്രീംകോടതിയെ സമീപിച്ചത്
Appeal in Supreme Court against verdict that Devaswom Recruitment Board has no authority

ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് അധികാരമില്ലെന്ന വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ

Updated on

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് അധികാരമില്ലെന്ന വിധിക്കെതിരേ അപ്പീൽ. കേരള ഹൈക്കോടതി വിധിക്കെതിരേ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ മതപരമായ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും റിക്രൂട്ട്മെന്‍റ് നടപടികളിൽ മാത്രമാണ് നടത്തുന്നത് എന്നും അപ്പീലിൽ പറയുന്നു. നിയമനം നടത്താൻ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരം നൽകുന്ന 1978ലെ ഗുരുവായൂർ ദേവസ്വം നിയമത്തിലെ 19 വകുപ്പിനാണ് നിയമസാധുത എന്നായിരുന്നു കോടതി വിധി.

ഇത് മറികടക്കുന്ന 2015ലെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമത്തിന്‍റെ ഒൻപതാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി.എൻ. രവീന്ദ്രന്‍റെ അധ്യക്ഷതയിൽ മൂന്നംഗ മേൽനോട്ട സമിതിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു.ഹൈക്കോടതി വിധി നിയമപരമായി തെറ്റാണെന്നാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് സൂപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ പറയുന്നത്. കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകളിൽ നിയമനം നടത്താൻ തങ്ങൾക്കാണ് അധികാരം. മറ്റ് ദേവസ്വം ബോർഡുകളെ കേൾക്കാതെയാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമം 2015ലെ ഒൻപതാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടതെന്നും അപേക്ഷയിൽ പറയുന്നു. അഭിഭാഷകൻ ജി. പ്രകാശാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com