ആറന്മുള അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയ്ക്ക് അഗ്നി പകർന്നു

തലമുതിർന്ന പാചകക്കാരനായ ഉത്തമൻ നായർക്ക് കൈമാറി ക്ഷേത്ര അടുപ്പിലേക്ക് അഗ്നി പകരുകയും ചെയ്തു
Aranmula Vallasadhya
Aranmula Vallasadhya

പത്തനംതിട്ട: ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി പാചകപ്പുരയിലെ അടുപ്പിൽ അഗ്നി പകർന്നു. ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ എൻ. രാജീവ് കുമാർ ദീപം പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ എസ് രാജന് കൈമാറി. മുതിർന്ന പാചകക്കാരനായ ഉത്തമൻ നായർക്ക് കൈമാറി ക്ഷേത്ര അടുപ്പിലേക്ക് അഗ്നി പകരുകയും ചെയ്തു.

പള്ളിയോട സേവാ സംഘം സെക്രട്ടറി പാർത്ഥസാരഥി ആർ പിള്ള വൈസ് പ്രസിഡൻറ് സുരേഷ് വെൺപാല ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ അഷ്ടമിരോഹിണി വള്ളസദ്യ കൺവീനർ കെ ജി കർത്ത ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ ആ പ്രകാശ്, വള്ളസദ്യക്ക് ആവശ്യമായ അരി സംഭാവന നൽകിയ ഉമാശങ്കർ ശ്രീകൃഷ്ണ മഠം പത്തനംതിട്ട എന്നിവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com