റബ്ബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാം; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

റബ്ബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാം; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു
Published on

കണ്ണൂർ: കേന്ദ്ര സർക്കാർ റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേരളത്തിൽ ഒരു ബിജെപി എംപി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികതരിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. കത്തേലിക്ക കോൺഗ്രസ് തലശേരി അതിരൂപതയിൽ സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്‍റെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com