തിരുവനന്തപുര: സംസ്ഥാനത്ത് 60 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് യു എ നമ്പറാണെങ്കിലും വസ്തുനികുതി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് ഉത്തരവായി. നിയമപരമല്ലാത്ത കെട്ടിടകള്‍ക്ക് താല്‍ക്കാലികമായി നല്‍കുന്നതാണ് യുഎ നമ്പര്‍. യുഎ നമ്പറുള്ള കെട്ടിടങ്ങള്‍ക്ക് നിലവില്‍ മൂന്ന് ഇരട്ടി നികുതിയാണു ചുമത്തുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ തദ്ദേശ അദാലത്തില്‍ ലഭിച്ചിരുന്നു.
അതേസമയം, 60 ച. മീറ്ററില്‍ താഴെയുള്ള വീടുകളെ നികുതിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഈ ഇളവ് യു എ നമ്പര്‍ ലഭിച്ച വീടുകള്‍ക്കും ബാധകമാക്കാനാണ് ഉത്തരവില്‍ നിര്‍ദേശം നല്‍കിയത്.
ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകള്‍ക്ക് യുഎ നമ്പറാണ് ലഭിക്കുന്നതെങ്കില്‍ പോലും അവസാന ഗഡു അനുവദിക്കും. ഇതു സംബന്ധിച്ച പൊതു നിര്‍ദ്ദേശവും ഉത്തരവില്‍ നല്‍കിയിട്ടുണ്ട്.