42,000 രൂപയോളം വില വരുന്ന അടയ്ക്ക മോഷണം പോയി; മോഷ്ടാക്കൾ കോതമംഗലത്ത് പിടിയിൽ

വേറെയും മോഷണ കേസുകളിലടക്കം നിരവധി കേസുകളിലെ പ്രതികളായ ഇവർ കോതമംഗലം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ളവരാണ്
42,000 രൂപയോളം വില വരുന്ന അടയ്ക്കകൾ മോഷണം പോയി; മോഷ്ടാക്കൾ കോതമംഗലത്ത് പിടിയിൽ
പ്രതികൾ

കോതമംഗലം: അടയ്ക്ക മോഷ്ടാക്കൾ അറസ്റ്റിൽ. ഇരമല്ലൂർ ചെറുവട്ടൂർ ഉരംകുഴി പള്ളിപ്പടി ഭാഗത്ത് മോനിക്കാട്ടിൽ വീട്ടിൽ സത്താർ (30), ചെറുവട്ടൂർ സ്കൂൾപ്പടി ഭാഗത്ത് പഴയവീട്ടിൽ മനൂപ് (24) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വെണ്ടുവഴി കനാൽ പാലം ഭാഗത്ത് യോഹന്നാന്റെ വീട്ടിലെ ഇറയത്ത് മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 130 കിലോയോളം തൂക്കം വരുന്ന 42000 രൂപയുടെ കൊട്ടടക്കയാണ് ഇവർ മോഷണം ചെയ്ത് എടുത്തത്.

കഴിഞ്ഞ 17 നായിരുന്നു സംഭവം, തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇവരെ ചെറുവട്ടൂർ ഭാഗത്ത് നിന്നാണ് പിടികൂടിയത്. വേറെയും മോഷണ കേസുകളിലടക്കം നിരവധി കേസുകളിലെ പ്രതികളായ ഇവർ കോതമംഗലം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ളവരാണ്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ബൈജു പി ബാബു, എം.എം.റെജി, എ.എസ്. ഐ റെക്സ് പോൾ, എസ്.സി.പി.ഒ മാരായ ജോസ് ബെന്നോ, പി.കെ.ഷമീർ എന്നിവരാണ് ഉണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.