കല‍്യാണ ഡ്രസ് കോഡിനെ ചൊല്ലി തർക്കം; വീട്ടിലെ വാഹനങ്ങൾ അടിച്ചുതകർത്ത് അക്രമിസംഘം

പാലക്കാട് കോട്ടായി സ്വദേശി മൻസൂറിന്‍റെ വീട്ടിലെ വാഹനങ്ങളാണ് അക്രമി സംഘം അടിച്ചു തകർത്തത്
Argument over dress code; Gang of assailants vandalizes vehicles at home
കല‍്യാണ ഡ്രസ് കോഡിനെ ചൊല്ലി തർക്കം; വീട്ടിലെ വാഹനങ്ങൾ അടിച്ചുതകർത്ത് അക്രമിസംഘം
Updated on

പാലക്കാട്: വിവാഹത്തിലെ ഡ്രസ് കോഡിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പാലക്കാട് കോട്ടായിയിൽ ഒരു വീട്ടിലെ വാഹനങ്ങൾ അടിച്ചുതകർത്ത് അക്രമിസംഘം. കോട്ടായി സ്വദേശി മൻസൂറിന്‍റെ വീട്ടിലെ വാഹനങ്ങളാണ് അക്രമി സംഘം അടിച്ചു തകർത്തത്. വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയുള്ള ഡ്രസ് കോഡിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സുഹൃത്തുകൾ ചേർന്ന് ഒരുമിച്ച് വാങ്ങിച്ച ഡ്രസിന് മൻസൂറിന്‍റെ സഹോദരൻ പണം നൽകിയിട്ടുണ്ടായിരുന്നില്ല.

ഇതിൽ പ്രകോപിതനായി സുഹൃത്തുക്കളിലൊരാൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്തു. പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും വീണ്ടും ഇയാൾ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് മൻസൂറിന്‍റെ കുടുംബം പൊലീസിൽ പരാതിപെടുകയായിരുന്നു. ഇതോടെ സംഘമായെത്തി വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചു തകർത്തുവെന്നാണ് മൻസൂറിന്‍റെ സഹോദരൻ പറയുന്നത്. മൻസൂർ പുതിയതായി വാങ്ങിയ കാർ, വീട്ടിലുണ്ടായിരുന്ന ബൈക്ക്, ട്രാവലർ, ടിപ്പർ ലോറി, തുടങ്ങിയവയെല്ലാം അക്രമിസംഘം തകർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com