ഇന്ത്യക്ക് പകരം ഭാരത്, പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ല; ഗവർണർ

ഭാരതമെന്ന പേര് കൂടുതലായി ഉപയോഗിക്കുമെന്നാണ് അധികൃതർ പറഞ്ഞത്
ഇന്ത്യക്ക് പകരം ഭാരത്, പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ല; ഗവർണർ

തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങളിൽ 'ഇന്ത്യ' എന്ന പേരിനു പകരം 'ഭാരതം' എന്നാക്കി മാറ്റാനുള്ള എൻസിഇആർടിയുടെ തീരുമാനത്തെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൻസിഇആർടി പുസ്തകങ്ങളിലെ പേരുമാറ്റം ഭരണാഘടനാ വിരുദ്ധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതമെന്ന പേര് കൂടുതലായി ഉപയോഗിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. ഭരണാഘടന ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യ, ഭാരതം എന്നീ രണ്ടു പേരുകളും ഭരണഘടനയിൽ ഉള്ളതാണെന്നും ഗവർണർ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com