അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക്?

മയക്കംവിട്ടുണർന്ന അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും തുറന്നു വിട്ട സ്ഥലത്തുനിന്നു 10 കീലോമീറ്റർ അകലെയാണെന്നും അധികൃതർ അറിയിച്ചു
അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക്?
Updated on

ഇടുക്കി: തമിഴ്നാട് വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക് സഞ്ചരിക്കുന്നതായി സൂചന. അരിക്കൊമ്പനെ ധരിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നും ലഭിച്ച സിഗ്നൽ അനുസരിച്ച് ആന വണ്ണാത്തിപ്പാറ മേഖലയിലാണ് ഇപ്പോഴുള്ളത്.

മയക്കംവിട്ടുണർന്ന അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും തുറന്നു വിട്ട സ്ഥലത്തുനിന്നു 10 കീലോമീറ്റർ അകലെയാണെന്നും അധികൃതർ അറിയിച്ചു. ഇതാണ് കേരളത്തിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുകയാണെന്ന സംശയത്തിനിടയാക്കുന്നത്.

ചിന്നക്കനാൽ മേഖലയിലെ അക്രമകാരിയായ കൊമ്പനെ ഞായറാഴ്ചയാണ് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്. വിവിധ സ്ഥലങ്ങളിലായി അരിക്കൊമ്പന് വെള്ളവും പുല്ലും വെച്ചിരുന്നെങ്കിലും ഇതൊന്നും എടുത്തിരുന്നില്ല. അതേസമയം, മരുന്നുചേർത്ത വെള്ളം വച്ചിരുന്ന വീപ്പകളിൽ രണ്ടെണ്ണം മറിച്ചുകളയുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com