
കുമളി: ഇടുക്കി ശാന്തൻ പാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. എസ്റ്റേറ്റിലെ ലേബർ കാന്‍റീൻ കാട്ടാന ആക്രമിച്ചു. കാന്‍റീൻ ഉടമ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. കാട്ടനയെക്കണ്ട് കാന്‍റീൻ നടത്തിപ്പുകാരൻ എഡ്വിൻ ഓടുകയായിരുന്നു. ഇത് കണ്ട ആന ഇയാളുടെ പിറകേ ഓടി, തൊട്ടടുത്തുള്ള ലയത്തിൽ ഓടി കയറുകയായിരുന്നു. ഒച്ചകേട്ട് ഓടിയെത്തിയ നാട്ടുകാർ ചോർന്ന് അരിക്കൊമ്പനെ പ്രദേശത്തുനിന്നും തുരത്തിയോടിക്കുകയായിരുന്നു.