അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് അയക്കരുത്; ഹൈക്കോടതിയിൽ ഹർജി

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കരുതെന്നാവശ്യപ്പെട്ടാണ് ഹർജി
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് അയക്കരുത്;  ഹൈക്കോടതിയിൽ ഹർജി
Updated on

കൊച്ചി: ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് അയക്കാനുള്ള കോടതി വിധിക്കെതിരെ നെന്മാറ എം എൽഎ കെ ബാബു ഹൈക്കോടതിയിൽ ഹർജി നൽകി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കരുതെന്നാവശ്യപ്പെട്ടാണ് ഹർജി.

പറമ്പിക്കുളം മേഖലയോടു ചേർന്ന് 6 പഞ്ചായത്തുകളുണ്ട്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റിയാൽ അവിടുത്തെ ജനങ്ങൾക്ക് ഭീഷണിയാണ്. ആ മേഖലയിലുള്ളവരുടെയോ പഞ്ചായത്തുകളുടെയോ ഒന്നും അഭിപ്രായം വിദഗ്ത സമിതി ചോദിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

പറമ്പിക്കുളത്ത് നിരവധി റേഷൻ കടകളും പലചരക്ക് കടകളും ഉണ്ട്. ആദിവാസി സമൂഹം ഉൾപ്പെടുന്ന കുടുംബങ്ങൾ ആശങ്കയിലാണെന്നും എംഎൽഎ പറഞ്ഞു. പ്രതിഷേധം കടുപ്പിക്കാനാണ് പ്രദേശവാസികളുടെ നീക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com