അരിക്കൊമ്പന്‍: പാലക്കാട് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ

പഞ്ചായത്തു പരിധിയിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.
അരിക്കൊമ്പന്‍: പാലക്കാട് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ
Updated on

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു.

പഞ്ചായത്തു പരിധിയിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. 6 പഞ്ചായത്തുകളെ ബാധിക്കുമെന്നാണ് വാദം. സമരത്തിന് ജവകീയസമിതി രൂപീകരിക്കാനും സർവ്വകകക്ഷിയോഗത്തിൽ തീരുമാനമായി.

അതേസമയം, കോടതി വിധി വന്നതിന് പിന്നാലെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രദേശത്ത് ജനങ്ങൾ പ്രതിഷേധിക്കുകയാണ്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പഞ്ചായത്ത് കോടതിയെ സമീപിച്ചിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com