അരിക്കൊമ്പന്‍ കമ്പം ടൗണിൽ; വാഹനങ്ങൾ തകർത്തു; ജനങ്ങൾ ഭീതിയിൽ

കൊമ്പന്‍ കമ്പം ടൗണിലൂടെ ഓടുന്നത് ജനത്തെ കൂടുതൽ ഭീതിയിലാക്കിയിട്ടുണ്ട്.
അരിക്കൊമ്പന്‍ കമ്പം ടൗണിൽ; വാഹനങ്ങൾ തകർത്തു; ജനങ്ങൾ ഭീതിയിൽ
Updated on

ഇടുക്കി: അരിക്കൊമ്പന്‍ കമ്പം ടൗണിൽ എത്തി. ശനിയാഴ്ച രാവിലെയാണ് അരിക്കൊമ്പന്‍ കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി.

കൊമ്പന്‍ കമ്പം ടൗണിലൂടെ പാഞ്ഞോടുന്നത് ജനത്തെ കൂടുതൽ ഭീതിയിലാക്കിയിട്ടുണ്ട്. നഗരത്തിലെ ഓട്ടോറിക്ഷകൾ തകർത്തു. ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താന്‍ വനം വകുപ്പ് മേധാവിക്ക് നിർദേശം നൽകിയതായും വിദഗ്ധ സമിതിയുടെ അഭിപ്രായം തേടുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

ലോവർ ക്യാമ്പിൽ നിന്നു വാനാതിർത്തിയിലൂടെ ഇവിടെ എത്തിയതാണെന്നാണ് നിഗമനം. വെള്ളിയാഴ്ച രാവിലെ തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലായിരുന്നു ആനയുണ്ടായിരുന്നത്. എന്നാൽ, ശനിയാഴ്ച രാവിലെ ആനയുടെ റേഡിയോ കോളറിൽനിന്നുള്ള സിഗ്നൽ നഷ്ടമായി. ഇതേതുടർന്ന് നടത്തിയ തെരച്ചിലിലാണ് കൊമ്പന്‍ ജനവാസ മേഖലയിൽ എത്തിയെന്നു വ്യക്തമായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com