അരികൊമ്പനെ പിടികൂടാൻ കോന്നി സുരേന്ദ്രനും; 4 കുങ്കിയാനകളുമായി ദൗത്യസംഘം ഇടുക്കിയിലേക്ക്

അരികൊമ്പനെ പിടികൂടാൻ കോന്നി സുരേന്ദ്രനും; 4 കുങ്കിയാനകളുമായി ദൗത്യസംഘം ഇടുക്കിയിലേക്ക്

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരികൊമ്പനെ പിടികൂടാനുള്ള കുങ്കിയാനകളിൽ ഒരെണ്ണം ഇന്ന് വയനാട്ടിൽ നിന്ന് തിരിക്കും. വിക്രം എന്ന കുങ്കിയാനയെ ആണ് ആദ്യം കൊണ്ട് വരുന്നത്. വൈകിട്ട് നാലുമണിയോടെ വയനാട്ടിൽ നിന്ന് ഇടുക്കിയിലേക്ക് തിരിക്കും.

രണ്ട് കുങ്കിയാനകളെ വയനാട്ടിൽ നിന്നെത്തിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും, വനംവകുപ്പിന്‍റെ ലോറികളിൽ ഒരെണ്ണം അപകടത്തിൽ പെട്ടതിനാൽ ഒഴുവാക്കുകയായിരുന്നു.വിക്രമിന് പിന്നാലെ കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ 3 ആനകളും 26 അംഗ ദൗത്യസംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തും. ചെവ്വാഴ്ച നടക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ആനയെ മയക്കുവെടി വെയ്ക്കുന്ന തീയതി തീരുമാനിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com