കലിയടങ്ങാതെ അരിക്കൊമ്പൻ; പിടികൂടി ഇറക്കിവിട്ട സ്ഥലത്ത് തിരിച്ചെത്തി ഷെഡ് തകർത്തു

അരിക്കൊമ്പനെ ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇതുവരെ നീക്കിയിട്ടില്ല
കലിയടങ്ങാതെ അരിക്കൊമ്പൻ; പിടികൂടി ഇറക്കിവിട്ട സ്ഥലത്ത് തിരിച്ചെത്തി ഷെഡ് തകർത്തു

ഇടുക്കി: അരിക്കൊമ്പൻ വീണ്ടും പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട സ്ഥലത്ത് തിരിച്ചെത്തി. പെരിയാറിലെ സീനിയറോട ഭാഗത്താണ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. വനപാലർക്കായി നിർമിച്ചിരുന്ന ഷെഡ് പൂർണമായി തകർത്തു. തമിഴ്നാട് വനമേഖലാതിർത്തിയിൽ നിന്നു നാലു ദിവസം മുൻപാണ് അരിക്കൊമ്പൻ കേരളത്തിലേക്കെത്തിയത്.

അതേസമയം, അരിക്കൊമ്പനെ ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇതുവരെ നീക്കിയിട്ടില്ല. കേരളത്തിലേക്ക് മടങ്ങിങ്കിലും വീണ്ടും തിരികെയെത്താനുള്ള സാധ്യതയെ മുൻനിർത്തിയാണ് നിയന്ത്രണത്തിൽ മാറ്റം വരുത്താത്തത്.

നിലവിൽ അരിക്കൊമ്പനെ നീരിക്ഷിക്കാനായി ഏർപ്പെടുത്തിയിരുന്ന ജീവനക്കാരോട് അവിടെ തുടരാനും തമിഴ്നാട് വനം വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com