അർജുൻ ആയങ്കിക്കെതിരേ കാപ്പ ചുമത്തി

കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ല കലക്റ്റർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു
arjun ayanki kaapa detention kannur

അർജുൻ ആയങ്കി

Updated on

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരേ കാപ്പ ചുമത്തി. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ല കലക്റ്റർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒൻപത് ക്രമിനിൽ കേസുകളിൽ പ്രതിയായ ഇയാൾ സമൂഹത്തിന് ഭീഷണിയാണെന്നും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാൽ ഇനിയും ക്രിമിനൽ നടപടികൾ തുടരുമെന്നുമുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം അനുസരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നുമാണ് ഉത്തരവിൽ വിശദീകരിക്കുന്നത്.

ഉത്തരവ് പ്രകാരം അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സിറ്റി പൊലിസ് കമ്മീഷണർക്ക് കലക്റ്റർ നിർദേശം നൽകി.

logo
Metro Vaartha
www.metrovaartha.com