അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണം: കോതമംഗലം കോടതിയിൽ പൊലീസ് തിങ്കളാഴ്ച അപേക്ഷ നൽകും

കോതമംഗലം, ഊന്നുകൽ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ടുകേസിലും അന്വേഷണച്ചുമതല കുട്ടംപുഴ എസ്എച്ച്ഒഎയ്ക്കാണ്
arjun ayanki police application move to court on custody

അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണം: കോതമംഗലം കോടതിയിൽ പൊലീസ് തിങ്കളാഴ്ച അപേക്ഷ നൽകും

Updated on

കോതമംഗലം: തലശ്ശേരി ജയിലിൽ റിമാൻഡിലുള്ള അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോതമംഗലം കോടതിയിൽ പൊലീസ് തിങ്കളാഴ്ച പ്രൊഡക്ഷൻ വാറന്‍റിന് അപേക്ഷ നൽകും.

കോതമംഗലം, ഊന്നുകൽ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ടുകേസിലും അന്വേഷണച്ചുമതല കുട്ടംപുഴ എസ്എച്ച്ഒഎയ്ക്കാണ്.

ആയങ്കിയുടെ പേരിൽ കോതമംഗലത്ത് രണ്ടും, ഊന്നുകൽ, ആലുവ, എന്നിവിടങ്ങളിൽ ഓരോ കേസ് വീതവുമുണ്ട്. ആദ്യ കേസിൽ നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷ ചൊവ്വാഴ്ച കോതമംഗലം മജിസട്രേറ്റ് കോടതി പരിഗണിക്കും.

logo
Metro Vaartha
www.metrovaartha.com