അർജുൻ ആയങ്കി
തലശേരി: പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് അർജുനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി ഭാഗം ജാമ്യപേക്ഷ നൽകിയിരുന്നില്ലെന്നാണ് വിവരം.
അതേസമയം, ഊന്നുകൽ പൊലീസ് തിങ്കളാഴ്ച ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നും ഞായറാഴ്ച പുലർച്ചെയാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കിയ്ക്കെതിരേ കാപ്പാ ചുമത്താനാണ് പൊലീസ് നീക്കം.