

അർജുൻ ആയങ്കി
കണ്ണൂർ: തലശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച 11.30 വരെയാണ് കസ്റ്റഡി കാലാവധി.
5 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി 3 ദിവസമാണ് അനുവദിച്ചത്. ആഭ്യന്തര മന്ത്രിക്കെതിരേ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ഫോൺ കണ്ടെത്താനായാണ് ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ തനിക്കെതിരേ കള്ളക്കേസുണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അർജുൻ ആയങ്കി വാദിച്ചു. അറസ്റ്റ് ചെയ്തപ്പോൾ തന്നെ ഫോൺ കസ്റ്റഡിയിൽ എടുത്തതാണെന്നും ഈ വാദം തെറ്റാണെന്നുമാണ് ആയങ്കി കോടതിയിൽ പറഞ്ഞത്.